Pages

Thursday 1 November 2012

എന്റെ നിശബ്ദ തേങ്ങലുകൾ

ജീവനുണ്ടായിരുന്ന മനുഷ്യ രക്തത്തിന്റെ അവസാന തുള്ളിയും വാർന്നൊഴികിയപ്പോൾ വെറുമൊരു ഒഴിഞ്ഞ പാത്രമായി ഇന്നു ഞാൻ.
കഴിഞ്ഞ ആഴ്ച്ച വരെ ജീവന്റെ തുടിപ്പുണ്ടായിരുന്നു.(അതായത് 20 ആഴ്ച്ച എന്നോട് ഒട്ടിച്ചേർന്നു കിടന്ന ആ ജീവന്റെ തുടിപ്പ് പറിച്ചു കളഞ്ഞു കഴിഞ്ഞ ആഴ്ച്ച)...ഇന്നിതാ ഇവിടെ ബാക്കിയായ അവസാന തുള്ളി രക്തവും വാർന്നോഴുകി ഞാൻ ഏകയായി...എന്നാൽ എന്നെ വഹിച്ചു കൊണ്ടു നടക്കുന്നവളുടെ കണ്ണുനീർ ഇന്നും തോർന്നിട്ടില്ല.ചിലപ്പോൾ ഏങ്ങലടികൾ..ചിലപ്പോൾ നിലവിളികൾ...ചിലപ്പോൾ ബോധമറ്റു കിടക്കും....
ഒരു പാവം പെണ്ണാണവൾ..പ്രെഗ്നൻസി ടെസ്റ്റ് കാർഡിൽ രണ്ടു ലൈൻ വരാൻ വർഷങ്ങളോളം നോമ്പുനോറ്റു കാത്തിരുന്നവൾ...അതിനിടയിൽ ഒരു പാട് പരിഹാസങ്ങൾ,പ്രസവിക്കാൻ പറ്റാത്തവൾ എന്ന കുറ്റപ്പെടുത്തലുകൾ,വിശേഷമൊന്നും ആയില്ലേ എന്ന ചോദ്യത്തെ ഭയന്ന് പുറം ലോകത്തു നിന്നു ഓടിയൊളിച്ച് തന്റെ ലോകത്തു മാത്രം അവൾ ജീവിച്ചു.പ്രാർത്ഥനകളും വഴിപാടുകളും,മുടങ്ങാതെയുള്ള മരുന്നുകളും ....മനസ്സും ശരീരവും തളരാതെ അവൾ കാത്തിരുന്നത് ഒരു കുഞ്ഞിനു വേണ്ടീ...
എന്റെ കാര്യവും അതു തന്നെയായിരുന്നു.ശൂന്യമായ ഇവിടെ ഒരു കുഞ്ഞ് വളരാൻ ഞാൻ ഏറെ കൊതിച്ചു.എനിക്കൊരു കുഴപ്പവും ഇല്ലായിരുന്നു.എങ്കിലും മുടങ്ങാതെ അവൾ കഴിക്കുന്ന മരുന്നുകൾ എന്നെ തേടിയെത്തി
അങ്ങനെ ഒരു ദിവസം...എന്തോ ഒന്ന് ഇഴഞ്ഞു വന്നു എന്നുള്ളിൽ ഒട്ടിപ്പിടിച്ചു...പെട്ടെന്നു തന്നെ ഞാൻ തിരിച്ചറിഞ്ഞു അതാണു ജീവന്റെ കണം അവളുടെ പ്രാർത്ഥനയുടെ ഫലം.അവൾക്കു ഞാൻ കോടുക്കേണ്ട സമ്മാനം.....മനസ്സിൽ ഉറപ്പിച്ചു 38 ആഴ്ച്ച അതിനെ ഒരു പോറലുമേൽക്കാതെ സൂക്ഷിക്കുമെന്ന്....സ്വപ്നം കണ്ടു അതിനെ ഒരു കുഞ്ഞാക്കി അവൾക്ക് സമ്മാനിക്കുന്നത്...
അവൾ അതറിഞ്ഞപ്പോൾ സന്തോഷം കൊണ്ടു മതിമറന്നു.കുഞ്ഞു ജീവനേക്കാൾ വേഗത്തിൽ അവളുടെ സ്വപ്നങ്ങളും വളരാൻ തുടങ്ങി....ദിവസവും അവൾ എന്റെ മേൽ തലോടി അവളുടെ സാനിധ്യമറിയിച്ചു.(ആ കുഞ്ഞ് അതൊക്കെ അറിഞ്ഞിട്ടുണ്ടാവുമോ...?) എനിക്ക് അനക്കം തട്ടാതിരിക്കാൻ ഡോക്റ്റർ പറഞ്ഞതു പോലെയൊക്കെ അവൾ അനുസരിച്ചു...
ദിവസങ്ങളും ആഴ്ച്ചകളും കടന്നു പോയി,ഹൃദയമായിരുന്നു ആദ്യം ചലിച്ചു തുടങ്ങിയത്...ഓരോ വളർച്ചയും ഞാൻ നോക്കി കണ്ടു.ആദ്യം ഒരു മാംസ കഷ്ണം,പിന്നെ തലയും ഉടലും വേരിതിരിച്ചറിയാൻ തുടങ്ങി..മെല്ലെ മെല്ലെ ഓരോ അവയവങ്ങളും......പക്ഷെ ഇടതു കൈയ്യിന്റെ വളർച്ച ഇടയ്ക്കു വച്ചു നിന്നു പോയി...ക്രമേണ വരുമെന്നാ ഞാൻ കരുതിയത്.പക്ഷെ വലതു കൈയ്യിൽ വിരലുകൾ വന്നിട്ടും ഇടതു കൈ മാത്രം വളർന്നില്ല.
പിന്നെ പിന്നെ കൈകാലുകൾ കൊണ്ട് എന്നെ തൊട്ടുണർത്താൻ തുടങ്ങി.അവൾക്കെന്തു സന്തോഷമായിരുന്നോ അതൊക്കെ.? “ഡാ ചവിട്ടല്ലേടാ അമ്മയ്ക്കു വേദനിക്കില്ലേ“എന്നവൾ സ്നേഹപൂർവ്വം ശാസിക്കുന്നത് കേൾക്കാൻ എനിക്കും ഇഷ്ടമായിരുന്നു.
പക്ഷെ ഒടുവിൽ അതു സംഭവിച്ചു.കഴിഞ്ഞ ആഴ്ച്ച സ്കാൻ ചെയ്തപ്പോൾ ഡോക്റ്ററിനു മനസ്സിലായി അവളുടെ കുഞ്ഞ് പൂർണ്ണനല്ലെന്ന്...അവളുടെ മോഹങ്ങൾക്കേറ്റ ക്ഷതം...അവൾ ആ കുഞ്ഞിനു വേണ്ടി ഒരു പാട് കരഞ്ഞു...പക്ഷെ എല്ലാവരും കൂടി തീരുമാനിച്ചു അതിനെ കളയാൻ.....
അവളെ കൊണ്ട് നിർബന്ധിച്ചു ഒരു മരുന്നു കഴിപ്പിച്ചു.അതെന്റെ കുഞ്ഞിന്റെ ജീവനെടുക്കാൻ എന്നരികിലേക്കു വന്നു.ചെറുത്തു നിൽക്കാനായില്ല.വല്ലാത്തൊരു വേദനയായിരുന്നു.വലിഞ്ഞു മുറുകുന്നതു പോലെ.....ഞാൻ ചുരുങ്ങി ചുരുങ്ങി വന്നു.എന്നുള്ളിൽ കിടന്ന് ആ കുഞ്ഞു ജീവൻ ശ്വാസം മുട്ടി..ആരോ എന്നെ പിടിച്ചു വലിച്ച് അതിനെ പുറത്തേക്ക് പോവാൻ വഴി തുറന്നു കോടുത്തു.അതിലൂടെ ആ ജീവൻ പുറത്തേക്കു തെറിച്ചു വീണു...
അവളും വേദനകൊണ്ടു കരയുകയായിരുന്നു.വേദനയുണ്ടെങ്കിലും ആ ജീവൻ അവളോടൊപ്പം ഉണ്ടായിരുന്നെങ്കിൽ അതൊരു വേദനയേ ആവില്ലായിരുന്നു....(അത് ജീവനില്ലാത്ത വെറും മാംസപിണ്ഡമായല്ലേ പുറത്തു വന്നത്....)
എനിക്കൊന്നുറക്കെ കരയാൻ പോലും പറ്റുന്നില്ല.അവൾ കരഞ്ഞു തീർക്കട്ടെ....തളരാതിരുന്നാൽ മതിയായിരുന്നു.എനിക്കവളെ ആശ്വസിപ്പിക്കണമെന്നുണ്ട്“.ഞാൻ ഇവിടെതന്നെയുണ്ടല്ലോ,ജീവന്റെ
തുടിപ്പ് ഇനിയും എന്നിൽ വളരും “എന്നവളോട് വിളിച്ചു പറയണമെന്നുണ്ട്.പക്ഷെ അവളുടെ വയറിന്നുള്ളിൽ കിടന്ന് ഞാനിതെങ്ങിനെ അവളോടു പറയും..?
എങ്കിലും ഞാൻ കാത്തിരിക്കുന്നു.........................
ഒരു ജീവന്റെ തുടിപ്പ് എന്നെ തേടിയെത്തുന്നതും നോക്കി.............................!

32 comments:

  1. നല്ല എഴുത്ത്

    ReplyDelete
  2. പെണ്ണിന്റെ അകവും പുറവും വാചാലമായാൽ പ്രപഞ്ചം തല കുനിക്കുമല്ലോ..
    കൊള്ളാം..ആശംസകൾ ട്ടൊ.,!

    ReplyDelete
    Replies
    1. ശരിയാണിത്.ഒരു പെണ്ണിനു നിശബ്ദമായ ഒരു പാട് തേങ്ങലുകളുണ്ട്.ഇത് അതിൽ ഒന്നു മാത്രം..

      Delete
  3. ഒരു സ്ത്രീയുടെ ഹൃദയ വേദന വളരെ നന്നായി അവതരിപ്പിച്ചു
    ഒരു ജീവന്‍ നമ്മിലൂടെ ഉടലെടുട്ത് വരുമ്പോള്‍ വല്ലാത്ത ആദി യാണ് കാല്‍ വളരുന്നതും കൈ വളരുന്നതും
    വയറ്റില്‍ കുഞ്ഞിളകുന്ന നേരത്ത് വയറ്റില്‍ കൈ വെച്ചും തലവെച്ചും നോകുന്നതും കാല്‍ പാദത്തിന്റെ രൂപം മനസ്സില്‍ കാണുന്നതും എല്ലാം
    പക്ഷെ അതിനെ നിഗ്രഹിക്കേണ്ട ഒരു ദുരവസ്ഥ ഒരു മാതാവിനും താങ്ങാന്‍ കഴിയുന്നത് ആവണമെന്നില്ല നല്ല എഴുത്ത് ആശംസകള്‍

    ReplyDelete
    Replies
    1. ആ ദുരവസ്ഥ ഒരു മാതാവിനും താങ്ങാൻ കഴിയില്ല....അതിവിടെ പൂർണ്ണമായി പ്രതിഫലിപ്പിക്കാൻ എന്റെ വാക്കുകൾ മതിയാവില്ല....

      Delete
  4. വേദനിപ്പിക്കുന്നു.. :(

    ReplyDelete
  5. നിശബ്ദമായ തേങ്ങലുകള്‍ നന്നായി എഴുതി...

    ആശംസകള്‍

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. നിശബ്ദമായ തേങ്ങലുകള്‍ നന്നായി ,
    നാരികള്‍ക്ക്‌ ജീവിതവുമത് പോലെ
    പാതി മോഹിനികളായി മോഹിതകലായി പാതിയും എന്നതായിരുന്നു ഞാന്‍ വായിച്ച സ്ത്രീ ....

    സത്യമെന്ന് തോന്നിപ്പിക്കുന്നു പലപ്പോളും

    ReplyDelete
  8. ആദ്യ വായനയാണ് ചെറിയൊരു വേദന സമ്മാനിച്ചുട്ടോ .നല്ല എഴുത്ത് വീണ്ടും തുടരുക ആശംസകള്‍.

    ReplyDelete
  9. എഴുത്ത് തുടരട്ടെ..ആശംസകള്‍

    ReplyDelete
  10. ഗര്‍ഭപാത്രത്തിന്‍റെ നൊമ്പരങ്ങള്‍, സഹാനുഭൂതി...ആശംസകള്‍

    ReplyDelete
  11. എന്ത് പറയും ഞാന്‍ ... ചെയ്തത് തെറ്റോ ശരിയോ? അറിയില്ല.

    ReplyDelete
    Replies
    1. ഇത് ഇന്നു ലോകത്ത് സംഭവിക്കുന്നതാണു....വ്യത്യസ്ഥ രീതിയിൽ ചിന്തിക്കുമ്പോൾ ചെലപ്പോൾ തെറ്റായിരിക്കം,ചെലപ്പോൾ ശരിയും.....!

      Delete
  12. എന്തുപറയും ഞാന്‍...??

    ReplyDelete
  13. ഞാനും എന്ത് പറയണം എന്നറിയാതെ അന്തിച്ചു നില്‍ക്കുന്നു....അജിത്തേട്ടനേം വിഷ്ണൂനേം പോലെ....


    നൊമ്പരപ്പെടുത്തി.....

    ReplyDelete
  14. ആഷ് ന്‍റെ രചനകളില്‍ ഞാന്‍ വയിച്ചുള്ളതില്‍ മികച്ചത് ഇത് തന്നെ യാണ്...ഇതില്‍ ജീവിതവും,പ്രതീക്ഷയും,നൊമ്പരവും,എല്ലാം ഉണ്ട്..എല്ലാത്തിലുമുപരി മാതൃ വാത്സല്യവും ...അഭിനന്ദനങ്ങള്‍....

    ReplyDelete
  15. എനിക്കൊന്നുറക്കെ കരയാൻ പോലും പറ്റുന്നില്ല.അവൾ കരഞ്ഞു തീർക്കട്ടെ....തളരാതിരുന്നാൽ മതിയായിരുന്നു.എനിക്കവളെ ആശ്വസിപ്പിക്കണമെന്നുണ്ട്“.ഞാൻ ഇവിടെതന്നെയുണ്ടല്ലോ,ജീവന്റെ
    തുടിപ്പ് ഇനിയും എന്നിൽ വളരും “എന്നവളോട് വിളിച്ചു പറയണമെന്നുണ്ട്.പക്ഷെ അവളുടെ വയറിന്നുള്ളിൽ കിടന്ന് ഞാനിതെങ്ങിനെ അവളോടു പറയും..?
    എങ്കിലും ഞാൻ കാത്തിരിക്കുന്നു.........................
    ഒരു ജീവന്റെ തുടിപ്പ് എന്നെ തേടിയെത്തുന്നതും നോക്കി.............................!

    ഗർഭപാത്രത്തിന്റെ നൊമ്പരങ്ങൾ അതോ ആ കുഞ്ഞു മാംസപിണ്ഡത്തിന്റെ മനോവിചാരങ്ങൾ.?
    എന്തായാലും ആ സ്ത്രീയുടെയല്ല എന്നുറപ്പ്.
    വളർച്ചയെ വരവേൽക്കുന്ന ആ മാംസപിണ്ഡത്തിന്റെ വിചാരങ്ങൾ പോലെ തോന്നിപ്പിച്ചു ചില വരികൾ,
    എന്നാൽ ഗർഭപാത്രത്തിന്റെ ചിന്തകൾ പോലെ തോന്നിച്ചു ചില ഭാഗങ്ങളിൽ,
    അവസാനം ആ മനോവേദനയുള്ള സ്ത്രീയുടെ വിചാരവികാരങ്ങളെ പോലെയും തോന്നിച്ചു.

    ഇതിലേതാ ശരി ?
    നന്നായിട്ടുണ്ട്. ആശംസകൾ.

    ReplyDelete
    Replies
    1. ഈ തേങ്ങൽ ആരുടേതെന്ന് വായിക്കുന്നവർ തീരുമാനിക്കട്ടേ.............

      Delete
  16. ഒരുവേള കാലം കഴിയുമ്പോൾ ചെയ്തത് ശെരിയായി തോന്നാം.. പക്ഷേ ഒരമ്മയുടെ വിങ്ങൽ..!!

    ReplyDelete
  17. നന്നായി അവതരിപ്പിച്ചു ആഷ്..ആശംസകള്‍

    ReplyDelete
  18. പ്രത്യേകമായ വിവരണം ഇഷ്ടായി
    നല്ല എഴുത്ത്

    ReplyDelete
  19. പെണ്ണിന്റെ മാത്രം നോവുകള്‍ ... ആയുഷ്കാലം മുഴുവന്‍ നീറ്റലായി ഉള്ളില്‍ നീറുന്ന ഒന്ന് . നന്നായി ആഷ്

    ReplyDelete
  20. നല്ല എഴുത്ത്. ഒരു ചെറുതരി നോവ് മനസ്സിലും ശരീരത്തിലും പടര്‍ന്നതുപോലെ..

    ReplyDelete
  21. വേദനയ്കൊപ്പം ചിന്തിപ്പിക്കുന്നു...നല്ല എഴുത്ത്

    ReplyDelete
  22. ഒരു സ്ത്രീയുടെ അമ്മയാകുവാന്‍ പോകുന്ന സ്വപ്നങ്ങളും സന്തോഷങ്ങളും തന്നിലെ വളര്‍ന്നു വരുന്ന ജീവന്റെ മരണ വേദനകളും അതിന്റെ സഹനവും.....
    നന്നായി അവതരിപ്പിച്ചു...ആശംസകള്‍ നേരുന്നു ... സസ്നേഹം..

    www.ettavattam.blogspot.com

    ReplyDelete
  23. വേദനിപ്പിച്ചു. ഇത്തരം വായനകള്‍ സ്ത്രീയുടെ നോവുകള്‍ , അമ്മയുടെ സഹനം എല്ലാം ഒന്ന് മനസ്സില്‍ എത്തിക്കും. നന്ദി

    ReplyDelete
  24. പെണ്ണ് കരയുമ്പോള്‍ ..........ഒരമ്മ കരയും ,സഹോദരി കരയും ,പ്രിയതമ കരയും .പെണ്ണെന്ന കാരണം കൊണ്ട് അമ്മയുടെ വയറ്റില്‍ കഴുമരം തീര്‍ക്കുന്ന പാപികള്‍ ഇത് വായിച്ചിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുന്നു .വല്ലാത്ത ഒരു വിങ്ങല്‍ ഈ എഴുത്തും ,വായനയും സമ്മാനിച്ചു .വീണ്ടു തുടരട്ടെ ..........ആശംസകള്‍ .

    ReplyDelete
  25. കുട്ടികള്‍ ഇല്ലാത്ത എന്റെ പ്രിയ സുഹൃത്തിനെ ഓര്‍മിപ്പിച്ചു....

    ReplyDelete
  26. നിശ്ശബ്ദമായ നിലവിളിയാണെങ്കിലും ഉള്ളുലയുമതില്‍ ..

    ReplyDelete
  27. എഴുത്തിനൊത്ത ടൈറ്റില്‍ .. ഇതില്‍ ഏതാണ് ആദ്യം ഉണ്ടായത് എന്നറിഞ്ഞാല്‍ കൊള്ളാം .. ഒരു തലക്കെട്ട്‌ നല്‍കുന്ന കാര്യത്തില്‍ ഞാന്‍ പൂജ്യമാണ് .. അതുകൊണ്ട് തന്നെ ഇതില്‍ എന്നെ അമ്പരപ്പെടുത്തിയത് ആ തലക്കെട്ടും അതിനൊത്ത വരികളും ആണ്.. അതോ വരികള്‍ക്കൊത്ത ടൈറ്റില്‍ ആണോ നല്‍കിയത്..
    ഇപ്പോഴും ഈ കഥ ആരുപറയുന്നു എന്നാ ചോദ്യത്തിനുത്തരമായില്ല.. പക്ഷെ ഒരു ചെറിയ നൊമ്പരം ഉള്ളില്‍ അവശേഷിപ്പിച്ചിരിക്കുന്നു.. സമാന സംഭവങ്ങള്‍ മനസ്സില്‍ അറിയാതെ ഓര്‍ത്തുപോയി..
    ഒന്ന് രണ്ടു അക്ഷരപ്രേതങ്ങളെയും കണ്ടു ട്ടോ..

    ReplyDelete