Pages

Monday, 8 October 2012

ഇനി....ആരാ....?

   അവർ ഇതുവരെ പോയിട്ടില്ലാത്ത വഴിയിലൂടെ അമ്മ നടന്നു പോവുന്നതവൾ കണ്ടു.അവൾ അമ്മയുടെ പിറകേ നടന്നു....അമ്മാ എന്നു ഉച്ചത്തിൽ വിളിച്ചതൊന്നും അമ്മ കേൾക്കുന്നുണ്ടായിരുന്നില്ല.പിന്നെ പിന്നെ അമ്മയും അവളും തമ്മിലുള്ള അകലം കൂടിക്കൂടി വന്നു....അമ്മ ചെറുതായി  ചെറുതായി ഒടുവിൽ ഒറു ബിന്ദുവായി പിന്നെ അപ്രത്യക്ഷമായി....അമ്മാ എന്നു വിളിച്ച്‌ അവൾ ഉച്ചത്തിൽ കരഞ്ഞതല്ലാതെ ആരും അത്‌ കേട്ടില്ല..അമ്മയും....
   അമ്മ രാത്രിയിൽ സറ്റ്‌ ചെയ്തു വച്ച അലാറമിന്റെ ശ്ബ്ദം കേട്ടണു രാവിലെ അവൾ ഉണർന്നത്‌.അറിയാതെ അമ്മാ എന്നവൾ വിളിച്ചു പോയി.പക്ഷെ അമ്മ എവിടേയും പോവാതെ അവളുടെ അരികിൽ തന്നെ ഉറങ്ങുകയായിരുന്നു
   അമ്മ എവിടെ പോയതാ,ഞാൻ പേടിച്ചു പോയി.എന്നെ തനിച്ചാക്കി അമ്മ എവിടെയും പോവരുത്ത്‌..ചെരിഞ്ഞുകിടന്ന് അവൾ അമ്മയെ കെട്ടിപ്പിടിച്ചു....
   ഇന്നലെ ഷോപ്പിംഗ്‌ മാളിൽ നിന്നും നീനയുടേയും സോനുവിന്റെയും കൂടെ കിഡ്സ്‌ റൂമിൽ പോയി കളിക്കാൻ അമ്മ പറഞ്ഞപ്പോൾ എനിക്കും കൊതിയുണ്ടായിരുന്നു....പക്ഷെ അമ്മ തനിച്ചാവും എന്നോർത്തിട്ടാണു അവരുടെ കൂടെ ഞാൻ പോവാതിരുന്നത്‌.അവരുടെ മമ്മിയുടെ കൂടെ അവരുടെ പപ്പയുണ്ടല്ലോ..എന്റെ അമ്മയുടെ കൂടെ ഞാനല്ലാതെ വേറെയാരാ ഉള്ളത്‌?
   നമുക്ക് ആരും വേണ്ട അമ്മാ,പപ്പായും,ഗ്രാന്റ് മായും ഗ്രാന്റ് പായും ആരും..താഴെ പൂന്തോട്ടത്തിലുള്ള കിങ്ങിണി പൂച്ചയ്ക്ക് ആരും ഇല്ലല്ലോ.അതിനു അമ്മ മാത്രമേയുള്ളൂ....അമ്മ കണ്ടിട്ടുണ്ടോ അത് അമ്മയുടെ കൂടെ കളിക്കുന്നത്..അതിന്റെ അമ്മയുടെ മേലെ കേറി തലകുത്തി മറിഞ്ഞ്....അങ്ങനെയങ്ങനെ....അപ്പോൾ അമ്മ അതിനെ നാവുകോണ്ട് തലോടും..കണാൻ നല്ല രസമാ അമ്മാ...എത്ര സന്തോഷത്തോടെയാ അവർ ജീവിക്കുന്നത്....
 അതുപോലെ നമുക്കും ആരും വേണ്ട നമ്മൾ മാത്രം മതി..
പക്ഷെ എന്നിട്ടും എന്തിനാ അമ്മാ നമ്മെ കണുമ്പോൾ ആളുകൾ പിറുപിറുക്കുന്നത്..അമ്മ ചീത്തയാ ഞാൻ അനാഥയാ എന്നൊക്കെ പറഞ്ഞ്...?
പറ അമ്മാ “ഞാൻ അനാഥയാണോ,എനിക്ക് അമ്മയില്ലേ.?”
  അവൾ അമ്മയെ കുലുക്കി വിളിച്ചു.“പറ അമ്മാ“
എങ്ങിനെ വിളിച്ചിട്ടും അമ്മ എണീക്കാതിരുന്നപ്പോൾ കുറച്ചു വെള്ളമെടുത്ത്‌ അമ്മയുടെ മുഖത്തേക്ക്‌ തളിച്ചു (അന്നൊരിക്കൽ അവൾ എണീക്കാൻ മടിച്ചപ്പോൽ അമ്മ ചെയ്തതു പോലെ..)
പക്ഷെ അമ്മ അതൊന്നും അറിഞ്ഞതേയില്ല.
അപ്പോഴേക്കും സ്കൂൾ ബസ്‌ വന്നു ഹോണടിക്കാൻ തുടങ്ങിയിരുന്നു...
അവൾ കരയാൻ തുടങ്ങി...“എണീക്കമ്മാ  ബസ്‌ വന്നു..എനിക്ക്‌ സ്കൂളിൽ പോവണ്ടേ...“
അമ്മയ്ക്ക്‌ അറിഞ്ഞ ഭാവം ഇല്ലായിരുന്നു...
കരഞ്ഞു തളർന്ന് അവൾ അമ്മയുടെ നെഞ്ചിലേക്ക്‌ ചാഞ്ഞു...അപ്പോൾ അതിനുള്ളിലുള്ള ഹൃദയവും അവൾ വാവിട്ടു കരയുന്നതു കാണാതെ ഉറങ്ങുകയായിരുന്നു...
"പറ അമ്മാ,ഞാൻ അനാഥയാണോ,?" എന്ന ചോദ്യത്തിനുള്ള മറുപടി അവളെ നോക്കി പുഞ്ചിരിച്ചു നിൽക്കുന്നുണ്ടായിന്നെങ്കിലും മറ്റൊരു ചോദ്യം ഉത്തരം കിട്ടാതെ അവിടെയാകെ തങ്ങി നിന്നു...
"ഇനി അവൾക്ക്‌ ആരാ ഉള്ളത്‌....?"

breezejasmin.blogspot.com

22 comments:

 1. ഒടുവില്‍ അനാഥയായിത്തീരുന്ന,നിഷ്കളങ്ക ബാല്യത്തിന്‍റെ ചിത്രം,നന്നായിത്തന്നെ
  അവതരിപ്പിച്ചു!!!
  ഇഷ്ടപ്പെട്ടു,എഴുത്ത് തുടരൂ....
  ആശംസകള്‍!!!!!!

  ReplyDelete
 2. കഥ കലക്കി.ഞാൻ 10 പ്രാവശ്യം വായിച്ചു.കൊച്ച്ന്റെ പേര് എന്നതാ...

  ReplyDelete
 3. കൊള്ളാം ഞാൻ വായിച്ച് വായിച്ച് തളർന്നു.

  ReplyDelete
 4. നല്ല ഭാവി ഉണ്ട് കുട്ടി വൈകം മുഹമ്മദ് ബഷീറിന്റെ ആരായിട്ടു വരും....?

  ReplyDelete
 5. അനാഥയായിത്തീരുന്ന,നിഷ്കളങ്ക ബാല്യത്തിന്‍റെ ചിത്രം,
  ഇഷ്ടപ്പെട്ടു,

  ആശംസകള്‍!!!!!!

  ReplyDelete
 6. ചില അക്ഷരതെറ്റുകള്‍ കല്ലുകടിയായുണ്ട്. തിടുക്കപ്പെട്ട് പോസ്റ്റ് ചെയ്യാതെ ഒന്നുരണ്ടാവര്‍ത്തി വായിച്ച് തെറ്റുകള്‍ ഒക്കെ തിരുത്തി പോസ്റ്റ് ചെയ്യുക. കഥ നന്നായിരുന്നു. അഭിനന്ദനങ്ങള്‍..

  ReplyDelete
  Replies
  1. തെറ്റുകൾ ചൂണ്ടിക്കാണിച്ച് ശരിയെ പ്രോത്സാഹിപ്പിച്ചതിനു ഒരുപാട് നന്ദി....എല്ലാവർക്കും

   Delete
 7. അവള്‍ക്കു സമൂഹം തുണ്ടയാവും..
  വളത്തി വലുതാക്കി അവര്‍ അവളുടെ സുന്ദര മേനി വിറ്റ്‌ മേടകള്‍ പണിയും. പേറ്റുകൂട്ടുന്ന ബാല്യങ്ങള്‍ അവള്‍ക്കു തുണയാവും. പിന്നെ വഴിയോരത്ത് ഒടുങ്ങുന്ന നേരത്ത് ആ ബാല്യങ്ങള്‍ക്കും സമൂഹം തുണയുണ്ടാവും. അങ്ങിനെ ചരിത്രം വീണ്ടും ആവര്‍ത്തിക്കപെടും.

  കഥ വളരെ നന്നായി. ആശംസകള്‍.

  ReplyDelete
 8. കഥ ഇഷ്ടമായി... വീണ്ടും വരാം.....

  ReplyDelete
 9. Sanadharkku ...!

  Manoharam, Ashamsakal...!!!

  ReplyDelete
 10. തുടക്കവും അവസാനവും മാത്രം വ്യത്യസ്തത അനുഭവപ്പെട്ടു ഇടയിലെ ദയലോഗുകളില്‍ ചിലതൊക്കെ ഏതോ സിനിമകളിലൊക്കെ കേട്ടതുപോലെ പരിചിതമാണ്...
  കൂടുതല്‍ പുതുമയുള്ള വിഷയങ്ങള്‍ തിരഞ്ഞെടുക്കൂ... എഴുത്ത് നല്ലതാണ് ആശംസകള്‍...

  ReplyDelete
  Replies
  1. അഭിപ്രായത്തിനു നന്ദി.. ഇടയിലുള്ള ഭാഗം എടിറ്റ് ചെയ്തിട്ടുണ്ട്..

   Delete
 11. നന്നായി എഴുതി കേട്ടോ
  ഇനിയും ധാരാളം എഴുതുക
  ആശംസകള്‍

  ReplyDelete
 12. അനാഥത്തിന്‍റെ ആശങ്ക നല്ല എഴുത്ത് കൂടുതല്‍ എഴുതൂ

  ReplyDelete
 13. ആരോരുമില്ലാത്തവര്‍ക്ക് ദൈവം തുണ.!!!!

  എങ്കിലും അനാഥത്വം അതൊരു വല്ലാത്ത അവസ്ഥ തന്നെ!!!

  എഴുത്തിന് ആശംസകള്‍ ആഷ്!!!!

  ReplyDelete
 14. നിഷ്കളങ്കമായി എഴുതി.. ആശംസകള്‍..

  ReplyDelete
 15. This comment has been removed by the author.

  ReplyDelete
 16. കൊള്ളം ഇഷ്ട്ടയീ .......
  എനിക്ക് വലിയ വലിയ അഭിപ്രായം ഒന്നും പറയാന്‍ അറിയെല്ല . ഞാന്‍ വായന കുറവ .......
  ഗൂഗ്ലെളില്‍ അമ്മേ എന്ന് ചുമ്മാ സെര്‍ച്ച്‌ ചെയ്തപൊ കിട്ടിയ ഒരു ബ്ലോഗ്‌ ( ഇനി ആരാ ) ഹെഡ് നെയിം കണ്ടു ചുമ്മാ വായിച്ചു .......
  വായിച്ചു കഴിഞപൊ എന്തോ ഒരു ഒരു ഫീല്‍ വീണ്ടും വായിച്ചു
  കഥപാത്രങ്ങള്‍ ശരിക്കും മനസ്സില്‍ പതിയുന്നുണ്ടായിരുന്നു.........

  ReplyDelete