Pages

Tuesday, 25 September 2012

ഈ ഗ്രാമത്തിൽ....എന്റെ ഒരു ദിവസം തുടങ്ങുന്നത്......

             ജൈവ വൈവിധ്യങ്ങളാൽ സംബുഷ്ടമായ കവ്വായിക്കായലിലെ ഒരു കൊച്ചു ദ്വീപ്.... അതാണെന്റെ ഗ്രാമം....സ്കൂളിലും മദ്രസയിലും പൊവാറാകുന്നതു വരെ ആ ഗ്രാമ ഭംഗിയൊന്നും എനിക്ക് അറിയില്ലായിരുന്നു.സ്കൂളിലും മദ്രസയിലും പൊയി ത്തുടങ്ങിയതു മുതൽ ഞാനത് ആസ്വദിച്ചു തുടങ്ങി.കൂട്ടുകാരേക്കാൾ അടുപ്പം പ്രകൃതിയോടായി.....
            അന്നൊക്കെ രാവിലെ 6.45 നു ആണ് മദ്രസ തുടങ്ങുക.അതുകൊണ്ടൂ തന്നെ പുലർച്ചെ എഴുന്നേൽക്കും.എണീറ്റ ഉടനെ ഓടുന്നത് വീടിന്റെ അടുക്കള ഭാഗത്തേക്കായിരിക്കും.അതാണു കിഴക്ക്.അപ്പോൾ സൂര്യൻ മെല്ലെ മെല്ലെ എഴുന്നെറ്റു വരുന്നതേ ഉണ്ടാവുള്ളൂ...ചുറ്റും പൊൻപ്രഭ വിതറി സൂര്യൻ ഉദിച്ചുയരുന്നത് കാണുംബോൾ തന്നെ മനസ്സിനൊരു ഉന്മേഷമാണ്.പിന്നെ മദ്രസയിലേക്ക് പൊവനുള്ള തിടുക്കമയിരിക്കും.എത്ര നേരത്തേ ഇറങ്ങുന്നുവോ അത്രയും നേരത്തെ എനിക്കെന്റെ കൂട്ടുകാരെ (പ്രകൃതി) കാണാമല്ലോ......
            വീട്ടിലെ മൂത്ത കുട്ടി ഞാനായതു കൊണ്ടു തന്നെ കൂട്ടികൊണ്ടു പൊകുവനോ,വേഗം നടക്കെടീ എന്നു പറഞ്ഞൂ നുള്ളി നോവിക്കാനോ ആരും ഇല്ലായിരുന്നു.ചെലപ്പോൾ കൂട്ടുകാരോടൊപ്പം അല്ലെങ്കിൽ തനിയേ ആയിരുന്നു ഞാൻ മദ്രസയിലേക്ക് പൊയിരുന്നത്.
കൊച്ചു വെളുപ്പാൻ കാലത്തുള്ള ആ യാത്ര.....!ഇന്നുമെന്റെ മനസ്സിന്റെ ഉന്മേഷം അതൊക്കെയാണ്
          വീടിന്റെ അടുത്തു തന്നെയാണു മദ്രസ എങ്കിലും അതിനിടയിൽ ഒരു പാലമുണ്ട്.കവ്വായിക്കായലിനു കുറുകേയുള്ള പാലം.എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങലിലൊന്നു..പാലത്തിന്ന് ഇരു വശവും വളരെ മനോഹരമാണ്.രണ്ടു ഭാഗങ്ങൾ ചെർന്നു ഒന്നായി വീണ്ടും രണ്ടായി പിരിയുന്നതിന്റെ നടുവിലാണ് പാലം. (പാലം പണിയാൻ വേണ്ടി മാത്രമണോ ഈ ഭഗങ്ങളിവിടെ ഒന്നായത്...? എന്ന് എനിക്ക് തോന്നാറുണ്ട്...)
         ചുറ്റും കാണുന്ന കര ഭാഗങ്ങളിൽ കായലിലേക്ക് ചാഞ്ഞു നിൽക്കുന്ന കേരവൃക്ഷങ്ങൾ ജലപ്പരപ്പിനു കുടപിടിച്ചും; മീനുകൾക്ക് കിടന്നുറങ്ങാൻ പുൽമെത്ത വിരിച്ച കണ്ടൽക്കാടുകളും നിറഞ്ഞു നിൽക്കുന്ന എല്ലാ ഭാഗങ്ങളും വളരേ മനോഹരമാണ്.എന്നാൽ ഏഴിമല കാണുന്ന ആ ഭാഗം അതാണ് ഏറ്റവും മനോഹരം.തിരിച്ചറിയാനാവാത്ത ഒരുപാട് മരങ്ങളുള്ള വൻ കാടുകൾ നിറഞ്ഞ ആ മല നിരകൾ പാലത്തിനു മുകളിൽ നിന്നു നോക്കുംബോൾ അടുത്തായി തോന്നും.തണുപ്പുകാലം മഞ്ഞു കണങ്ങളാൽ ആവരണം ചെയ്യപ്പെട്ട മലനിരയെ കാണാൻ വളരെ വളരെ ഭംഗിയാണ്.അതിന്റെ താഴ്വാരത്തുള്ള തെങ്ങിൻ തൈകൾ തണുത്തു വിറച്ചു തല താഴ്ത്തി നിൽക്കുംബോൾ സങ്കടം വരും........
         അങ്ങനെ പാലത്തിലൂടെ നടന്ന് അറ്റത്തെത്തിയാൽ കായൽക്കരയിൽ നിന്ന് മേൽപ്പോട്ട് വളറ്ന്ന് നിൽക്കുന്ന, പേരറിയാത്ത് കായ്ക്കളും, പൂക്കളുമുള്ള ഒരു പാട് മരങ്ങളുണ്ട്.കിളികളുടേയും ശലഭങ്ങളുടെയും വീടാണത്.ഉറക്കത്തിൽ നിന്നും എണീറ്റ് കലപില കൂട്ടുന്ന അവരൊടു കിഞ്ഞാരം പറയാനൊന്നും എനിക്കപ്പൊൾ നേരമുണ്ടാവാറില്ല...
മദ്രസയിലെ ബെല്ലിന്റെ ശബ്ദം അവയുടെ കലപിലകൾക്ക്ക്കിടയിലൂടെ കേൾക്കുന്നുണ്ടായിരിക്കും...............!
                                                                                                  

10 comments:

 1. "എനിക്കു തോന്നുന്നു എന്റെ മനസ്സിലും ഇങ്ങനെ എന്തൊക്കെയോ ഉണ്ട് എന്ന്.അതിനാൽ ഞാനും ഒന്നു ശ്രമിച്ചു നോക്കുകയാ." ശ്രമം വിഫലമാകില്ല.. ഈ കുറിപ്പത് തെളിയിക്കുന്നു.. കൂടുതല്‍ എഴുതൂ.. ആശംസകള്‍

  ReplyDelete
  Replies
  1. എനിക്കു കിട്ടിയ ആദ്യ കമന്റ്...,
   ഈ ബൂലോഗത്തിലേക്ക് വെൽകം ചെയ്തതിനു നന്ദി......

   Delete
 2. ആദ്യത്തെ പോസ്റ്റ്‌ ആണല്ലേ.. സ്വന്തം ഗ്രാമത്തില്‍ നിന്ന് തന്നെ പിടിച്ചത് നന്നായി.
  പിന്നെ ബാല്യകാല സ്മരണകളും . നന്നായി .
  ആശംസകള്‍

  ReplyDelete
  Replies
  1. അപ്പോൾ കുഴപ്പമില്ല. പിച്ച വച്ചു തുടങ്ങാം അല്ലേ....?

   Delete
 3. "പാലം പണിയാന്‍ വേണ്ടി മാത്രമാണോ ഈ ഭാഗങ്ങളിവിടെ ഒന്നായത്...?"
  ഈ ഭാവന എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമായി!!!
  തുടര്‍ന്നും എഴുതണേ.ആശംസകള്‍!!!!

  ReplyDelete
 4. താങ്കളുടെ ആദ്യത്തെ പോസ്റ്റും വായിച്ചു . അപ്പോഴാണ്‌ തുടക്കം ആണെന്ന് മനസ്സിലായത്‌. സന്തോഷം .എഴുത്ത് തുടരുക .
  കറ മാറും . ശുദ്ധമാകും. തെളിയും .സാധ്യതകള്‍ ഏറെയുണ്ട്.

  ReplyDelete
 5. thank you, Mr.mohan karayath & minnaram

  ReplyDelete
 6. Oho,kavvaayikkaariyaanalle....appo thudangikkoloo

  ReplyDelete
 7. കവ്വയിക്കായലിനെ കുറിച്ച് എഴുതിയാൽ കവ്വായിക്കാരിയാവുമോ..?

  ReplyDelete


 8. അപ്പോൾ കവ്വയിക്കാരി അല്ലെ?

  ആശംസകൾ, എഴുത്ത് നടക്കട്ടെ

  ReplyDelete