Pages

Thursday 27 September 2012

പ്രസവം....! ഇന്നലെ,ഇന്ന്,നാളെ...?

1950  കളിൽ...
           പൂർണ്ണ ഗർഭിണിയായ  അവൾ,
“അയ്യോ...അമ്മേ.. വേദനിക്കുന്നേ......എനിക്ക് വയ്യായേ...”
“മോളേ, കുഴപ്പമില്ലെടീ..ചെറുതായിട്ടല്ലേയുള്ളൂ...ഈ നെല്ലൊന്ന് ഇടിച്ച്  അരിയാക്കു അപ്പോഴേക്കും വേദന കുറയും...”അമ്മ മോളെ സമാധാനിപ്പിച്ചു...“
     അവൾ വേദന സഹിച്ചു നെല്ലിടിക്കാൻ തുടങ്ങി.....
     അമ്മ  അവളെ നോക്കി എന്തൊക്കെയോ മനസ്സിലാക്കിയതു പോലെ വയറ്റാട്ടി നാണിത്തള്ളയെ വിളിക്കാൻ ആളെ വിട്ടു.
    നെല്ലിടിക്കുംബോഴൊക്കെ അവൾ വേദന കൊണ്ട് പിടയുകയായിരുന്നു....
    ഒടുവിൽ നാണിത്തള്ള വന്ന് അവളെ അകത്തെ മുറിയിലേക്ക് കൂട്ടികൊണ്ടു പോയി.....
പിന്നെ ചോരക്കുഞ്ഞിന്റെ ശബ്ദം... “ളേ...ളേ....ളേ....”

1990  കളിൽ...
                  പൂർണ്ണ ഗർഭിണിയായ  അവൾ അമ്മയോട് പിറുപിറുത്തു...
“വേദനിച്ചിട്ടു വയ്യ അമ്മേ....“
“വല്ല്യ വേദനയൊന്നും ആയില്ലല്ലോ.. ഈ മുറ്റമൊക്കെയൊന്ന് തൂത്തുവാര്..അതിനു ശേഷം ആശുപത്രിയിൽ പോവാം....“ അമ്മ പറഞ്ഞു
        അവൾ ചൂലെടുത്ത് എല്ലായിടവും വൃത്തിയാക്കി...അതിനു ശേഷം ആശുപത്രിയിലേക്ക് പോയി....
      പരിശോധിച്ച ശേഷം ഡോക്റ്റർ...“ചെറിയ പ്രശ്നം ഉണ്ട്,സിസേറിയൻ വേണ്ടി വരും...“.
      അവൾക്ക് ഭയമായി...“വേണ്ട അമ്മേ  നമുക്കു പോവാം“ അവൾ പറഞ്ഞു
അമ്മ അവളെ സമാധാനിപ്പിച്ചു..ആശുപത്രി വരന്തയിലൂടെ കുറേ നേരം കൈ പിടിച്ച് നടത്തി.
നന്നേ ക്ഷീണിച്ചപ്പോൾ ലേബർ റൂമിലേക്ക് കൊണ്ടു പോയി...
അൽപ സമയത്തിനു ശേഷം ഡോക്റ്റർ “ സുഖപ്രസവം...പെൺകുഞ്ഞ്... “
2012    ൽ.... 
            അവൾക്ക് 9 മാസം തുടങ്ങിയതേ ഉള്ളു......
“അമ്മേ അടുത്ത ആഴ്ച്ചയല്ലേ ഡേറ്റ് നമുക്ക് ഹൊസ്പിറ്റലിൽ പോവാം“
        അവർ ഹോസ്പിറ്റ്ലിൽ പോയി റൂം എടുത്ത് താമസിച്ചു.
       ഇടക്കെപ്പൊഴോ അവൾക്ക് വേദന തുടങ്ങി....
       നേഴ്സ് വന്നു ചെക്ക് ചെയ്തു ...“യൂട്രസ് ഓപണാവുന്നതാണ് നമുക്ക് വെയ്റ്റ് ചെയ്യാം”
       അവൾ വാവിട്ടു കരഞ്ഞു...”വേണ്ട അമ്മേ സഹിക്കാൻ വയ്യ സിസേറിയൻ മതി”
സങ്കടം വന്ന അമ്മ ഡോക്റ്ററുടെ അടുത്തേക്ക് ഓടി
    ഓപറേഷൻ സക്സസ്
              അവൾ ഐ സി യു വിലേക്ക്
                            കുഞ്ഞ് അമ്മൂമ്മയുടെ കൈകളിലെക്ക്................
2050   കളിൽ.....
          കല്ല്യാണം കഴിഞ്ഞ അവൾ
“എനിക്ക് പ്രസവിക്കാനൊന്നും വയ്യ അമ്മേ..... ഇതു കണ്ടോ...?”
            അമ്മ  മകളുടെ കൈയ്യിലുള്ള പരസ്യത്തിലേക്ക് നോക്കി
  (“നിങ്ങളുടെ കൈയ്യിൽ ബീജവും അണ്ഡവും ഉണ്ടോ.?എങ്കിൽ ഞങ്ങൾ നിങ്ങൾക്ക് തരാം നിങ്ങളുടെ സ്വന്തം കുഞ്ഞിനെ...... “)

10 comments:

  1. സൂപര്‍ നിരീക്ഷണം ........നന്നായിരിക്കുന്നു . വേറെയൊന്നും താങ്കളുടേത് വയിചിട്ട്ടില്ല ,ശ്രമിക്കാം.
    http://vazhivettam.blogspot.in/

    ReplyDelete
  2. ഇതൊക്കെ സംഭവിച്ചില്ല എങ്കിലേ അത്ഭുതമുള്ളു .....ആശംസകളോടെ

    ReplyDelete
  3. All the BEST. കൂടുതൽ പ്രതീക്ഷിക്കുന്നു.

    ReplyDelete
  4. ഇത് കലക്കി...

    ReplyDelete
  5. 99 ലും സിസേറിയന്‍ തന്നാ മോളെ ......അതിന്റെ രക്ത സാക്ഷി കൂടിയാ ഞാന്‍ :)

    ReplyDelete
    Replies
    1. സിസേറിയൻ ചോദിച്ചു വങ്ങിയതല്ലല്ലോ.?ഇപ്പോൾ ചോദിച്ചു വാങ്ങുകയാ

      Delete