
10 ആം ക്ലാസ് പെട്ടെന്നു തുടങ്ങും....ഞാൻ തുള്ളിച്ചാടി.....
പടിക്കാനുള്ള അധിയായ മോഹം കൊണ്ടാണെന്നു കരുതിയോ ? അല്ലേ..അല്ല..
കളിക്കാൻ...പ്രകൃതി ഭംഗി ആസ്വദിക്കാൻ....കായലിനോടും കിളികളോടും കിഞ്ഞാരം പറയാൻ....ശലഭങ്ങളെ തൊട്ടു നോവിക്കാൻ.........................
വീട്ടിലിരുന്നാൽ ഇതൊക്കെ പറ്റുമോ...? സ്കൂളിൽ പോകുന്ന വഴിയല്ലേ ഇതിനൊക്കെ സാധ്യതയുള്ളൂ... (സ്കൂളില്ലാത്ത ദിവസങ്ങളിൽ പുറത്തു പോവാറില്ല.വീട്ടിൽ തന്നെ ഇരുന്ന് ബുക്സൊക്കെ വായിക്കും...)
സ്കൂൾ തുറന്നു. എന്റെ പതിവു ചര്യകളും....
അങ്ങനെയിരിക്കെ ഒരു വെള്ളിയാഴ്ച്ച.......
സ്കൂളിൽ പോവാൻ യൂണിഫോമൊക്കെയിട്ട് റെഡിയായി നിൽക്കുമ്പോഴതാ പുറത്ത് ഒരു കാറ് വന്നു നിൽക്കുന്നു....
ഞാൻ അതൊന്നും കാര്യമാക്കാതെ ബാഗ് എടുത്തു നടന്നു....
അപ്പോൾ പിറകെ വന്ന് ഉമ്മ പറഞ്ഞൂ..” നീ പോവുകയാണോ?അവർ പെണ്ണുകാണാൻ വന്നതാ..
പെണ്ണു കാണാനോ..അതിനിപ്പോൾ ഇവിടെ ആരാ പെണ്ണുള്ളത് “എന്നായി ഞാൻ
“നീ പിന്നെ പെണ്ണല്ലേ..?“ഉമ്മ ചിരിച്ചു..
ഞാൻ അന്തം വിട്ടു...ഞാാാാാനോാാാാാാാ..!
“ശരിയാ ഞാൻ പിന്നെ പെണ്ണല്ലേ...“യാഥാർഥ്ത്യം മനസ്സിലാക്കാൻ ശ്രമിച്ചു.
അങ്ങനെ ഞാൻ അവരുടെ അടുത്തു പോയി..
എന്നെ പെണ്ണു കാണാൻ...ആദ്യത്തെ പെണ്ണു കാണൽ....
അവർ രണ്ടു പേരുണ്ടായിരുന്നു..ഞാൻ ആരെയും ശ്രദ്ധിച്ചുമില്ല..മനസ്സിലായതുമില്ല..
ഞാൻ പെട്ടെന്നു തിരിച്ചു പോന്നു..(പിന്നേടറിഞ്ഞു ആളെന്നെയും ശരിക്ക് കണ്ടില്ലെന്ന്...)
അവരും പെട്ടെന്നു തിരിച്ചു പോയി.
ഇളയുമ്മമാരും അമ്മയിമാരും ചുറ്റിലും കൂടി “എങ്ങിനെ... ഇഷ്ടമായോ..?
അയ്യോ..10.20...ഇപ്പോൾ പോയാൽ ടീച്ചർ വരുന്നതിനു മുൻപ് ക്ലാസിലെത്താം..എന്നു പറഞ്ഞ് ഞാൻ സ്കൂളിലേക്ക് ഓടി...
സ്കൂളിൽ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല.
രാത്രിയായി വീണ്ടും എല്ലാവരും ചുറ്റിലും കൂടി...പറ..പറ..എന്താണെങ്കിലും...എന്നെ വെറുതെ വിടാൻ അവർക്ക് ഭാവമില്ലായിരുന്നു. “അവർക്ക് നിന്നെ ഇഷ്ടമായി..നാളെ സംസാരിക്കാൻ പോവാൻ പറഞ്ഞു.”ഉമ്മ പറയുന്നതു കേട്ടു...
നാളെ...നാളെ ഞാൻ എഴുതിയ കഥ പത്രത്തിൽ വരുമല്ലോ..ഞാൻ തുള്ളിച്ചാടി....
പിറ്റേന്ന് പ്രതീക്ഷിച്ചതു പോലെ തന്നെ മാത്രുഭൂമി കുട്ടി.com ഇൽ കഥ വന്നു..വീട്ടിലെല്ലാവർക്കും ഇഷ്ടമായി. എങ്കിലും കൂട്ടുകാരുടെയും ടീച്ചർമാരുടേയും അഭിപ്രായം കേൾക്കാൻ കൊതിയായി...
പക്ഷെ ഇന്ന് ശനിയാഴ്ച്ചയല്ലേ...
വെറുതെയൊന്ന് കടയിൽ പോയാലോ..?ആരെയെങ്കിലും കാണാതിരിക്കില്ല....ഞാൻ ചിന്തിച്ചു.
പക്ഷെ അപ്പോഴാ ഞാൻ ആ സത്യം തിരിച്ചറിഞ്ഞത്.എനിക്കിനി പുറ്ത്തു പോവാൻ പറ്റില്ല.ഇന്നെന്റെ കല്യാണ നിശ്ചയമാണ്...
വീട്ടുകാരുടെ ഇഷ്ടമല്ലേ...സങ്കടപ്പെട്ടിട്ടെന്തു കാര്യം..?ഞാൻ അതുമായി പൊരുത്തപ്പെടാൻ ശ്രമിച്ചു.
അങ്ങാനെ വൈകുന്നേരം നിശ്ചയം കഴിഞ്ഞു.
“അവന് രണ്ടാഴ്ച്ചത്തെ ലീവേയുള്ളൂ..അതുകൊണ്ട് അടുത്ത തിങ്കളാഴ്ച്ച കല്യാണം..”ഇക്കാക്കമാർ പറയുന്നതു കേട്ടു..
തിങ്കളാഴ്ച്ച എന്റെ കല്യാണം..മനസ്സു വിങ്ങി..കല്യാണത്തെ കുറിച്ചോ ഭാവിവരനെ കുറിച്ചോ ഒന്നും അറിയില്ലായിരുന്നു..സ്വപ്നങ്ങളും ഇല്ലായിരുന്നു. ....
എന്നെ പുതുമണവാട്ടിയാക്കൻ വീട്ടുകാർക്ക് തിടുക്കമായി...അതിനുവേണ്ടീയുള്ള ബഹളവുമായി..

അങ്ങനെ എന്റെ കല്യാണമായി.ഒപ്പനയും പാട്ടും ബഹളവും ഒക്കെയായി......കൈയ്യിൽ മൈലാഞ്ചിയൊക്കെയിട്ട് മൊഞ്ചത്തിയായി ഞാനും................................
................................
ഇതൊക്കെ കേട്ട് നിങ്ങളിപ്പോൾ ചിന്തിക്കുന്നത് എന്താണ്...?
കല്യാണമൊക്കെ കഴിഞ്ഞ്...സ്കൂൾ ജീവിതമൊക്കെ മറന്നു... പ്രകൃതിയേയും കായലിനേയും കിളികളേയും ശലഭങ്ങലേയും മറന്ന്...ഭാവനകളില്ലാത്ത സ്വപ്നങ്ങലില്ലാത്ത ഇടക്കെപ്പോഴെങ്കിലും ബല്യകാലത്തെ കുറിച്ചോർത്ത് നെടുവീർപ്പിടുന്ന ഒരു ലോകത്ത് കുടുംബവും കുട്ടികളുമൊക്കെയായി ജീവിക്കുകയാണ്...എന്നോ..?
എന്റെ ജീവിതം പങ്കുവയ്ക്കാൻ വന്നയാൾ എന്റെ കളിത്തോഴനായി...എന്നെ കൂട്ടിലടക്കാതെ പറക്കുവാനുള്ള സ്വാതന്ത്ര്യം തന്നു.
ഒരാഴ്ച്ച ഒരുമിച്ചു താമസിച്ച്.... മനസ്സിൽ പ്രണയത്തിന്റെ വിത്തു പാകി...ഹൃദയത്തിൽ വിരഹവേദനയും ബാക്കിയാക്കി..ദുബായിലേക്ക് പറന്നു.
ഞാൻ പഴയതുപോലെ സ്കൂളിലേക്കും...........
എന്റെ ദിനചര്യകളൊന്നും മാറിയില്ല. അതോടൊപ്പം പ്രിയതമന്റെ ഫോൺ കോളിനും കത്തുകൾക്കും വേണ്ടിയുള്ള കാത്തിരിപ്പും തുടർന്നു...എന്റെ ഭാവനകൾക്ക് വിരിയാൻ ഒരിടം കൂടി കിട്ടി. അദ്ദേഹത്തിനു വേണ്ടി എഴുതുന്ന കത്തുകൾ...അതിൽ പ്രണയം നിറഞ്ഞു നിന്നു.കിനാവുകൾ ചേക്കേറി.വിരഹം കണ്ണീർ പൊഴിച്ചു.
ഒടുവിൽ അദ്ദേഹമെനിക്ക് ഉറപ്പു തന്നു...എന്റെ കിനാവുകൾ വിരിയാൻ ഒരു പാട് നാൾ കാത്തിരിക്കെണ്ട.എസ് എസ് എൽ സി ഒന്ന് കഴിഞ്ഞോട്ടേ.....
പിന്നെ ആ ദിവസത്തിനുള്ള കാത്തിരിപ്പിലായി ഞാൻ.....................................
.